ഇമ്രാൻ ഖാൻ ദുർബലനായ പ്രധാനമന്ത്രിയെന്നു യുഎസ്

ഇമ്രാൻ ഖാൻ ദുർബലനായ പ്രധാനമന്ത്രിയെന്നു യുഎസ്. ഭരണ പരിചയമില്ലാത്ത ഇമ്രാൻ പദവിയേറ്റതോടെ പാകിസ്ഥാനിലെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളിൽ പാക് സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചെന്നാണ് യുഎസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ.

നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാർട്ടികളും സംഘടനകളും പാകിസ്ഥാനിൽ വർധിച്ചെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും പറയുന്നത്. യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ അവഗാഹം സൃഷ്ടിക്കാൻ സഹായിക്കുന്ന സ്വതന്ത്ര ഗവേഷണ വിഭാഗമായ കോൺഗ്രഷനൽ റിസർച്ച് സർവീസ് (സിആർഎസ്) ആണ് റിപ്പോർട്ട് തയ്യാറാക്കിയത് .

പാകിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പ് വേളയിൽ ഇമ്രാന് സഹായകമാകും വിധം ആഭ്യന്തര രാഷ്ട്രീയ തലങ്ങളിൽ സേന ഇടപെടൽ നടത്തി. നവാസ് ഷെരീഫിനെ പുറത്താക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. പാകിസ്ഥാന്‍റെ ആഭ്യന്തര രാഷ്ട്രീയം മലിനമാക്കപ്പെട്ടെന്ന തോന്നലാണ് തെരഞ്ഞെടുപ്പു വേളയിൽ നവാസ് ഷെരീഫിനെതിരെ സൃഷ്ടിക്കപ്പെട്ടത്.

സൈന്യവും ജുഡിഷ്യറിയും ഇമ്രാന്‍റെ പാർട്ടിക്കു ഗുണകരമാകും വിധം ‘അവിശുദ്ധ സന്ധി’ യില്‍ ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു . ഷെരീഫിന്‍റെ പാർട്ടിയെ ദുർബലപ്പെടുത്താനും ഇമ്രാന്‍റെ പാർട്ടിക്ക് അധികാരത്തിലേക്കു ഏങ്ങനെയും വഴിയൊരുക്കാനും ശ്രമമുണ്ടായി. അഴിമതി ഇല്ലാതാക്കിയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ‘നവ പാകിസ്ഥാൻ’ നിർമിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഇമ്രാൻ ഭരണത്തിലെത്തിയത്.

imran khan
Comments (0)
Add Comment