‘ഉരു’ : വേള്‍ഡ് ആര്‍ട്ട് കഫേയുടെ ഇംഗ്ലീഷ് മാഗസിന്‍ പ്രകാശനം ചെയ്തു

Jaihind Webdesk
Monday, September 13, 2021

സാം പ്രൊഡക്ഷന്‍സ് പുറത്തിറക്കിയ ചിത്രം ‘ഉരു’വിനെ അടിസ്ഥാനമാക്കി വേള്‍ഡ് ആര്‍ട്ട് കഫേ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിന്‍ പ്രകാശനം ചെയ്തു. പത്യേക പതിപ്പ് നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ജെ.കെ മേനോന്‍ മാഗസിന്‍ മാനേജിങ് എഡിറ്ററും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ മന്‍സൂര്‍ പള്ളൂരില്‍ നിന്നും ഏറ്റുവാങ്ങി. ബേപ്പൂരിലെ ഉരു നിര്‍മ്മാണവും മേല്‍നോട്ടക്കാരനായ പ്രവാസിയുടെ ജീവിതവും പറയുന്ന ‘ഉരു’വില്‍ മാമുക്കോയയും മഞ്ജു പത്രോസുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഉടന്‍ റിലീസ് ചെയ്യും.