മോദിയുടെ റഡാര്‍-മേഘസിദ്ധാന്തത്തെ പരിഹസിച്ച് ഊര്‍മ്മിള മണ്ഡോദ്കര്‍

Jaihind Webdesk
Tuesday, May 14, 2019

മോദിയുടെ റഡാര്‍-മേഘസിദ്ധാന്തത്തെ പരിഹസിച്ച് ബോളിവുഡ് നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിള മണ്ഡോദ്കറും. തന്‍റെ വളര്‍ത്തുനായയുടെ ചിത്രത്തിനൊപ്പമാണ് ആരുടെയും പേരെടുത്ത് പറയാതെ ഊര്‍മ്മിളയുടെ പരിഹാസ ട്വീറ്റ്.

ദൈവത്തിനു നന്ദി പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്. “മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമായതിനാല്‍ എന്‍റെ അരുമയായ റോമിയോയ്ക്ക് കൃത്യമായി റഡാര്‍ സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ട്” എന്നായിരുന്നു പട്ടിക്കുട്ടിക്കൊപ്പമുള്ള ചിത്രത്തോടൊപ്പമുള്ള ഊര്‍മ്മിളയുടെ ട്വീറ്റ്.

ഒരു വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ബാലാക്കോട്ട് ആക്രമണത്തെ കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. മേഘങ്ങളും മഴയുമുള്ളപ്പോള്‍ പാകിസ്ഥാന്റെ റഡാറുകളില്‍ വിമാനങ്ങള്‍ കാണപ്പെടില്ലെന്നും ആക്രമണത്തിന് ഉചിതമായ സമയം ഇതു തന്നെയാണെന്നു നിര്‍ദേശം നല്‍കിയത് താനാണെന്നും മോദി അവകാശപ്പെട്ടു. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കാരണമായത്.