ഊ​ര്‍​ജി​ത് പ​ട്ടേ​ല്‍ രാ​ജി​വ​ച്ച​ത് റി​സ​ര്‍​വ് ബാ​ങ്കി​നെ സം​ര​ക്ഷി​ക്കാ​നെന്ന് രാ​ഹു​ല്‍ ഗാ​ന്ധി

Jaihind Webdesk
Monday, December 10, 2018

RahulGandhi-Pressmeet

റി​സ​ര്‍​വ് ബാ​ങ്കി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ ഊ​ര്‍​ജി​ത് പ​ട്ടേ​ല്‍ രാ​ജി​വ​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ആ​ര്‍​ബി​ഐ​യെ​പ്പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ര്‍​ജി​ത് രാ​ജി​വ​യ്ക്കു​മെ​ന്ന് ത​ങ്ങ​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നു. കാ​ര​ണം അ​ദ്ദേ​ഹ​ത്തി​നു സ​ര്‍​ക്കാ​രു​മാ​യി കൂ​ടു​ത​ല്‍ കാ​ലം ഒ​ത്തു​പോ​കാ​ന്‍ ക​ഴി​യി​ല്ലാ​യി​രു​ന്നുവെന്ന് രാഹുൽഗാന്ധി പറഞ്ഞു.മോ​ദി​യു​ടെ മു​ഖം ര​ക്ഷി​ക്കു​ന്ന​തി​നു റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ല്‍ ധ​നം എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​ത് രാ​ജ്യ​ത്തി​നെ​തി​രാ​യ പ്ര​വ​ര്‍​ത്തി​യാ​ണ്.​എ​ല്ലാ മേ​ഖ​ല​ക​ളി​ലു​ള്ള ആ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​നെ​തി​രാ​യി ഉ​ണ​ര്‍​ന്നെ​ണീ​റ്റ​തി​ല്‍ താ​ന്‍ അ​ഭി​മാ​നി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സ്വ​ത​ന്ത്ര​സ്ഥാ​പ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ന്‍ ബി​ജെ​പി​യെ ഇ​നി​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തു. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യേ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക​യു​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സി​ബി​ഐ മു​ത​ല്‍ ആ​ര്‍​ബി​ഐ​വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ന​ശി​ച്ചി​രി​ക്കു​ന്നു. ഇ​ത് മുമ്പ് ഇ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി പ​റ​ഞ്ഞു. മ​മ​ത​യും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. 21 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.