സുപ്രീം കോടതിയിലേയ്ക്ക് 4 പുതിയ ജഡ്ജിമാര്‍ കൂടി; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ് ആർ ഭട്ട്, വി രാമസുബ്രഹ്മണ്യൻ, ഋഷികേശ് റോയ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും.

ഓഗസ്‌റ്റ്‌ 28 നാണ് സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ജസ്‌റ്റിസുമാരായ എസ്‌.എ. ബോബ്‌ഡെ, എന്‍.വി. രമണ, അരുണ്‍ മിശ്ര എന്നിവരുള്‍പ്പെട്ട കൊളീജിയം ഇവരുടെ സ്‌ഥാനക്കയറ്റം ശുപാര്‍ശ ചെയ്‌തത്. കേരളാ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയ്‌ അടക്കം നാലുപേരുടെ സ്‌ഥാനക്കയറ്റത്തിന്‌ അംഗീകാരം നല്‍കി രാഷ്‌ട്രപതി ഉത്തരവു പുറപ്പെടുവിച്ചു.
ഋഷികേശ്‌ റോയിക്കുപുറമേ പഞ്ചാബ്‌-ഹരിയാന ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കൃഷ്‌ണ മുരാരി, രാജസ്‌ഥാന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. രവീന്ദ്ര ഭട്ട്‌, ഹിമാചല്‍ പ്രദേശ്‌ ചീഫ്‌ ജസ്‌റ്റിസ്‌ വി. രാമസുബ്രഹ്‌മണ്യന്‍ എന്നിവരാണ്‌ പുതിയ സുപ്രീം കോടതി ജഡ്‌ജിമാരായി നിയോഗിക്കപ്പെട്ടത്‌.

പുതിയ ജഡ്‌ജിമാരുടെ സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച നടക്കും. ഇതോടെ സുപ്രീംകോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 34 ആയി ഉയരും. അടുത്തിടെയാണ്‌ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 31-ല്‍ നിന്ന്‌ 34 ആക്കി ഉയര്‍ത്തിയത്‌. കേസുകള്‍ കെട്ടിക്കിടക്കുന്നതിനു കാരണം ജഡ്‌ജമാരുടെ കുറവാണെന്ന ആക്ഷേപത്തിനു പരിഹാരമായാണ്‌ എണ്ണം വര്‍ധിപ്പിച്ചത്‌.

https://youtu.be/B5VgmvLA1V8

Supreme Court of India
Comments (0)
Add Comment