ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി

Jaihind Webdesk
Monday, March 25, 2019

Grand-Alliance-Jharkhand

ജാ​​ര്‍​​ഖ​​ണ്ഡി​​ല്‍ കോ​​ണ്‍​​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മ​​ഹാ​​സ​​ഖ്യം സീ​​റ്റ് വി​​ഭ​​ജ​​നം പൂ​​ര്‍​​ത്തി​​യാ​​ക്കി. കോ​​ണ്‍​​ഗ്ര​​സ് ഏ​​ഴു സീ​​റ്റി​​ലും ജാ​​ര്‍​​ഖ​​ണ്ഡ് മു​​ക്തി മോ​​ര്‍​​ച്ച നാ​​ലു സീ​​റ്റി​​ലും ബാ​​ബു​​ലാ​​ല്‍ മ​​റാ​​ന്‍​​ഡി നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന ജെ.​​വി​​.എം (​​പി) ര​​ണ്ടു സീ​​റ്റി​​ലും ആ​​ര്‍​​.ജെ.​​ഡി ഒ​​രു സീ​​റ്റി​​ലും മ​​ത്സ​​രി​​ക്കും.

റാ​​ഞ്ചി, ഖു​​ന്തി, ലോ​​ഹ​​ര്‍​​ദ​​ഗ, വെ​​സ്റ്റ് സിം​​ഗ്ഭും, ഹ​​സാ​​രി​​ബാ​​ഗ്, ധ​​ന്‍​​ബാ​​ദ്, ഛത്ര ​​സീ​​റ്റു​​ക​​ളി​​ല്‍ കോ​​ണ്‍​​ഗ്ര​​സ് മ​​ത്സ​​രി​​ക്കും. ദും​​ക, രാ​​ജ്‌​​മ​​ഹ​​ല്‍, ഗി​​രി​​ദി​​ഹ്, ജാം​​ഷ​​ഡ്പു​​ര്‍ എ​​ന്നി​​വ​​യാ​​ണ് ജെ​​.എം.​​എം മ​​ത്സ​​രി​​ക്കു​​ന്ന സീ​​റ്റു​​ക​​ള്‍.കോ​​ദേ​​ര്‍​​മ, ഗോ​​ഡ്ഡ സീ​​റ്റു​​ക​​ളി​​ല്‍ ജെ​​.വി​​.എം (​​പി) മ​​ത്സ​​രി​​ക്കും. പ​​ലാ​​മു സീ​​റ്റ് ആ​​ര്‍​​ജെ​​ഡി​​ക്കു ന​​ല്‍കി.

ഇ​​ട​​തു പാ​​ര്‍​​ട്ടി​​ക​​ളു​​മാ​​യി ച​​ര്‍​​ച്ച ന​​ട​​ത്തി​​യെ​​ങ്കി​​ലും ധാ​​ര​​ണ​​യു​​ണ്ടാ​​ക്കാ​​നാ​​യി​​ല്ലെ​​ന്ന് ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അ​​ധ്യ​​ക്ഷ​​ന്‍ ഡോ. ​​അ​​ജ​​യ് കു​​മാ​​ര്‍ പ​​റ​​ഞ്ഞു. ഈ ​​വ​​ര്‍​​ഷം അ​​വ​​സാ​​നം ന​​ട​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു പാ​​ര്‍​​ട്ടി​​ക​​ളെ മ​​ഹാ​​സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​​ത്തു. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജെ​​.എം.​​എം ആ​​ണു മ​​ഹാ​​സ​​ഖ്യ​​ത്തെ ന​​യി​​ക്കു​​ക. 2020ല്‍ ​​രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള ഒ​​ഴി​​വി​​ല്‍ ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ക്കാ​​ര​​നെ സ്ഥാ​​നാ​​ര്‍ത്ഥി​​യാ​​ക്കാ​​നും മ​​ഹാ​​സ​​ഖ്യം തീ​​രു​​മാ​​നി​​ച്ചു.