ഹാത്രസ് പ്രതിഷേധങ്ങളില്‍ രാജ്യദ്രോഹക്കേസ് ; രാജ്യാന്തര ഗൂഢാലോചനയെന്നും എഫ്.ഐ.ആർ

Jaihind News Bureau
Monday, October 5, 2020

 

ന്യൂഡല്‍ഹി: ഹാത്രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതിഷേധങ്ങളില്‍ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്ത് യു.പി പൊലീസ്. ജാതി കലാപം അഴിച്ചു വിടാൻ രാജ്യാന്തര തലത്തിൽ ഗൂഢാലോചനയെന്ന് പുതിയ എഫ്.ഐ.ആർ വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും പൊലീസ്. തിരിച്ചറിയാത്ത ആളുകൾക്കെതിരെയാണ് കേസ്. സർക്കാരിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എഫ്.ഐ.ആർ.