ബിജെപി മന്ത്രിയ്ക്ക് ഷൂസ് ഇട്ട് കൊടുക്കുന്ന സർക്കാർ ഉദ്യോ​ഗസ്ഥന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; സംഭവം വിവാദമായി

Jaihind Webdesk
Saturday, June 22, 2019

ബിജെപി മന്ത്രി സർക്കാർ ഉദ്യോ​ഗസ്ഥനെ കൊണ്ട് ഷൂസ് ഇടീപ്പിച്ചത് വിവാദമാകുന്നു . പറഞ്ഞത്. ഉത്തര്‍ പ്രദേശിലെ യോ​ഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രിയായ ചൗധരി ലക്ഷ്മി നാരായണ്‍സിങ്ങാണ് ഉദ്യോ​ഗസ്ഥനെ കൊണ്ട് തന്‍റെ ഷൂ ഇടീപ്പിച്ചത്. ഷാഹ്ജഹാന്‍പൂരില്‍ കഴിഞ്ഞ ദിവസം യോഗാ ദിന ആഘോഷ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം.

ഉദ്യോ​ഗസ്ഥനെ കൊണ്ട് ചൗധരി ഷൂ ഇടീപ്പിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെയാണ് സംഭവം വിവാദമായത്.

സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി തന്നെ രം​ഗത്തെത്തിയെങ്കിലും ന്യായീകരണവും വിവാദത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്. “ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാൻ സഹായിക്കുകയാണെങ്കിൽ അത് അഭിനന്ദിക്കേണ്ട കാര്യമാണ്” എന്നായിരുന്നു ചൗധരി പറഞ്ഞത്.

teevandi enkile ennodu para