ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനായെന്ന് യു.പി സര്‍ക്കാര്‍. കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കാപ്പന് മുറിവേറ്റിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 6 പേജുള്ള സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സിദ്ദിഖ് കാപ്പന് ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.