ആലപ്പുഴ: രാജ്യം ഭരിക്കുന്ന സർക്കാർ കച്ചവടക്കാരായി കണക്കാക്കിയിരിക്കുന്നത് നാലോ അഞ്ചോ പേരെ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. നികുതി ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി കൊണ്ടുവന്നത് എന്നാൽ അത് നടക്കുന്നില്ല. കേരളത്തിൽ നോട്ട് നിരോധനവും കൊവിഡ് പ്രതിസന്ധിയും ബാധിച്ചത് വ്യാപാര-വ്യവസായ സ്ഥാപനങ്ങളാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
സംസ്ഥാനത്ത് തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്‌നം. ഇന്ത്യാ മുന്നണിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതുപോലെ വ്യാപാരികളോടുള്ള നയപരമല്ലാത്ത സമീപനമാണ് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 43-ാം വാർഷികാഘോഷവും 22-ാമത് ദ്വൈവാർഷിക സമ്മേളനവും ഉദ്‌ഘാടനം ചെയ്ത് ആലപ്പുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.