യൂണിവേഴ്‌സിറ്റി കോളജ് വിവാദം : യൂണിവേഴ്‌സിറ്റി സെനറ്റ് യോഗം ഇന്ന്

Jaihind News Bureau
Thursday, July 18, 2019

University-College-Trivandrum

യൂണിവേഴ്‌സിറ്റി കോളജ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ യൂണിവേഴ്‌സിറ്റി സെനറ്റ് യോഗം ഇന്ന് ചേരും. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് സർവ്വകലാശാലയ്‌ക്കെതിരെ ഉയർന്ന് വന്ന ക്രമക്കേടുകൾ സംബന്ധിച്ച് യോഗത്തിൽ ചർച്ചയാകും. വിഷയത്തിൽ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് ഉത്തരകടലാസുകളും സീലുകളും കണ്ടെടുത്തുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്ന സാഹചര്യത്തിൽ വേണ്ട നടപടികളും യോഗത്തിലുണ്ടാകുമെന്നാണ് സൂചന.