ബി.ടെക് പരീക്ഷകള്‍ മാറ്റില്ലെന്ന് സാങ്കേതിക സര്‍വകലാശാല

തിരുവനന്തപുരം : ബി.ടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന എ.ഐ.സി.ടി.ഇ. നിര്‍ദേശം തള്ളി സാങ്കേതിക സർവകലാശാല. പരീക്ഷകള്‍ മാറ്റില്ലെന്ന് സാങ്കേതിക സര്‍വകലാശാല (കെടിയു) അറിയിച്ചു. പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കുന്നത് പരിഗണിക്കണമെന്നു മാത്രമാണ് എ.ഐ.സി.ടി.ഇ നിര്‍ദേശം. ഓഫ്‍ലൈന്‍ പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തല്‍.

കൊടിക്കുന്നില്‍ സുരേഷ് എം.പി നല്‍കിയ പരാതിയില്‍ രീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് എ.ഐ.സി.ടി.ഇ. നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് സുരക്ഷിതമല്ലെന്നും എഐസിടിഇ പറഞ്ഞു. പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെയായിരുന്നു എഐസിടിഇ നിര്‍ദേശം.

Comments (0)
Add Comment