യുജിസി നിർദ്ദേശങ്ങള്‍ പാടെ തള്ളി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്താനൊരുങ്ങി കേരളത്തിലെ സർവ്വകലാശാലകൾ

Jaihind News Bureau
Thursday, March 19, 2020

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ യുജിസിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും പരീക്ഷകൾ മാറ്റി വയ്ക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലാതെ കേരളത്തിലെ സർവ്വകലാശാലകൾ. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലേയും പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്നാണ് തീരുമാനം. യുജിസിയുടെ നിർദ്ദേശങ്ങള്‍ പാടെ തള്ളിയാണ് കേരളത്തിന്‍റെ നീക്കം.