‘ഇന്ത്യ സഖ്യം അടുത്ത 10 വർഷത്തേക്കുള്ള സുസ്ഥിരമായ സർക്കാർ രൂപീകരിക്കും’: മല്ലികാർജുന്‍ ഖാർഗെ

 

ഛത്തീസ്ഗഢ്: അടുത്ത പത്തു വർഷത്തേക്കുള്ള സുസ്ഥിരമായ സർക്കാറിനെ ഇന്ത്യ സഖ്യം രൂപവത്കരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭരണമാറ്റത്തിനുള്ള തരംഗം രാജ്യത്ത് ദൃശ്യമാണെന്നും ഖാർഗെ ഛത്തീസ്ഗഢിൽ പൊതുസമ്മേളനത്തിൽ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീ വോട്ടർമാരിൽനിന്ന് ഉൾപ്പെടെ ഇന്ത്യ സഖ്യത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ മോദി സർക്കാറിനു കഴിഞ്ഞില്ലെന്ന് ഖാർഗെ ചൂണ്ടിക്കാണിച്ചു. യുവാക്കൾക്ക് തൊഴിലവസരം നൽകാനോ കർഷകരുടെ വരുമാനം വർധിപ്പിക്കാനോ കള്ളപ്പണം തിരിച്ചെത്തിക്കാനോ മോദി സർക്കാറിനു കഴിഞ്ഞില്ലെന്നും ഖാർഗെ ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം വർഗീയ പരാമർശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയത്. ന്യൂനപക്ഷ വോട്ടർമാരുമായി ബന്ധപ്പെടാനുള്ള മോദിയുടെ ശ്രമങ്ങൾ ആത്മാർത്ഥതയില്ലാത്തതാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യം 300-0ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് നേരത്തെ ഖാർഗെ പറഞ്ഞിരുന്നു.

Comments (0)
Add Comment