യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ‘ചെയര്‍മാന്‍’ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയര്‍പേഴ്‌സണ്‍’ ആക്കണം; ലിംഗനീതിയ്ക്കായി കെ.എസ്.യു


കലാലയ യൂണിയന്‍ തിരഞ്ഞെടുപ്പ് നടപടികളില്‍ ‘ചെയര്‍മാന്‍ ‘ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയര്‍പേഴ്‌സണ്‍’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു കേരള, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മാര്‍ക്ക് കത്ത് അയച്ചു. സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനത്തില്‍ ‘ചെയര്‍മാന്‍’ എന്ന പദം ഉപയോഗിച്ചു കാണുന്നു. കാലാനുസൃതമായ മാറ്റം ഉള്‍കൊണ്ട് എം. ജി. സര്‍വകലാശാല തുടങ്ങി മറ്റും സര്‍വകലാശാലകള്‍ 2021-22 അധ്യയന വര്‍ഷം മുതല്‍ ‘ചെയര്‍പേഴ്‌സണ്‍’ എന്ന പദം ഉപയോഗിച്ച് വരുന്ന സാഹചര്യത്തില്‍ കേരള, കാലിക്കറ്റ് , കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇതേ മാറ്റം ഉള്‍കൊള്ളേണ്ടിയിരിക്കുന്നു. സംസ്ഥാനവ്യാപകമായി ലിംഗ സമത്വത്തിനും, ലിംഗ നീതിക്കുമായി സാമൂഹികവും നിയമപരവുമായി നടക്കുന്ന ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങള്‍ തന്നെ വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നുണ്ട്, ആ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പിന്‍വലിക്കുകയും ‘ചെയര്‍മാന്‍’ എന്ന പദം ‘ചെയര്‍പേഴ്‌സണ്‍’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനും സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പ് പുനര്‍ വിജ്ഞാപനം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആണ് സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ സര്‍വകലാശാല അധികൃതര്‍ക്ക് കത്തയച്ചത്.

 

Comments (0)
Add Comment