കേന്ദ്ര  ബജറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്  ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാന്‍ സാധ്യത

Jaihind Webdesk
Wednesday, February 1, 2023

ന്യൂഡല്‍ഹി: 2023 – 24 വർഷത്തെ കേന്ദ്ര  ബജറ്റ് ഇന്ന്. രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണിത്. ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്  ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത.  ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിയോടെ ബജറ്റ് അവതരണം ആരംഭിക്കും.

തൊഴിലവസരങ്ങൾ  ധനക്കമ്മി കുറയ്ക്കുന്നത്  സാമ്പത്തിക വളർച്ചയ്ക്കും വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കുന്നതിനുമാകും ബജറ്റിൽ പ്രാമുഖ്യമെന്നാണ് പ്രതീക്ഷ. എയിംസ്, വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ, സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തുടങ്ങിയവ കേന്ദ്ര ബജറ്റില്‍ കേരളവും പ്രതീക്ഷിക്കുന്നു.