കേന്ദ്ര ബജറ്റ് 2024: വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം? അറിയാം

 

ന്യൂഡൽഹി: കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ക്യാന്‍സർ മരുന്നുകള്‍ക്ക് വില കുറയും. മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വിലയും കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും  പ്ലാറ്റിനത്തിന്‍റെയും വിലയും കുറയും. സ്വർണ്ണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട്. പിവിസി, ഫ്ലക്സ് ബാനറുകള്‍ എന്നിവയ്ക്ക് വില കൂടും.

വില കുറയുന്നവ

സ്വർണം, വെള്ളി

കാൻസറിനുള്ള 3 മരുന്നുകൾ

മൊബൈൽ ഫോൺ, ചാർജർ, മൊബൈൽ ഘടകങ്ങൾ

തുകൽ, തുണി

എക്സ്റേ ട്യൂബുകൾ

25 ധാതുക്കൾക്ക് എക്സൈസ് തീരുവ ഒഴിവാക്കി

അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു

മത്സ്യമേഖലയിൽ നികുതിയിളവ്

വില കൂടുന്നവ

പിവിസി, ഫ്ലക്സ്–ബാനറുകൾക്ക് തീരുവ കൂട്ടി (10%-25%)

സോളാർ പാനലുകൾക്കും സെല്ലുകൾക്കും തീരുവ ഇളവ് നീട്ടില്ല

Comments (0)
Add Comment