കേന്ദ്ര ബജറ്റ് 2024: കർഷകർക്കായി 1.5 ലക്ഷം കോടി; കിസാന്‍ ക്രെഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളില്‍ കൂടി

 

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു. മൂന്നു വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടപ്പിലാക്കും. ഇതുവഴി ആറുകോടി കര്‍ഷകരുടെയും അവരുടെ ഭൂമിയുടെയും വിവരങ്ങള്‍ ശേഖരിക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ കര്‍ഷക ഭൂമി രജിസ്ട്രിയിലേക്ക് ഉള്‍പ്പെടുത്തും. കർഷകർക്കായി 1.5 ലക്ഷം കോടി ബജറ്റില്‍ വകയിരുത്തി. കാർഷിക ഗവേഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും കര്‍ഷകരുടെ വികസനത്തിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Comments (0)
Add Comment