കേന്ദ്ര ബജറ്റ് 2024: ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നല്‍കി പ്രഖ്യാപനം

 

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നു. ആന്ധ്രാ പ്രദേശിനും ബിഹാറിനും ബജറ്റിൽ പ്രത്യേക പരിഗണന നൽകി. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ഹൈദരാബാദ്-ബംഗളുരു വ്യവസായ ഇടനാഴി. ബിഹാറിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചു. 2 ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം. വെള്ളപ്പൊക്ക പ്രതിരോധത്തിന് ബിഹാറിന് 11,500 കോടി സഹായം. ബിഹാറിലെ റോഡുകള്‍ക്കും പുതിയ വിമാനത്താവളങ്ങള്‍ക്കുമായി 26,000 കോടി രൂപയുടെ പദ്ധതികളും 2400 മെഗാവാട്ടിന്‍റെ ഊർജ പ്ലാന്‍റിന് 21,400 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു. സർക്കാരിനെ താങ്ങി നിർത്തുന്ന ഘടക കക്ഷികളായ ജെഡിയു, ടിഡിപി എന്നീ പാർട്ടികളുടെ സമ്മർദ്ദം ബജറ്റില്‍ പ്രതിഫലിച്ചു എന്നു തന്നെയാണ് രണ്ടു സംസ്ഥാനങ്ങള്‍ക്കും വാരിക്കോരി നല്‍കിക്കൊണ്ടുള്ള ബജറ്റ് വ്യക്തമാക്കുന്നത്.

Comments (0)
Add Comment