അശ്ലീല പരാമർശം: വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും

Jaihind News Bureau
Monday, September 28, 2020

യൂട്യൂബിൽ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുകയും ചെയ്ത യൂട്യൂബർ വിജയ് പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഐ ടി നിയമത്തിലെ 67, 67എ എന്നീ വകുപ്പുകൾ ചുമത്താൻ ഹൈടെക് സെൽ അഡീഷണൽ എസ്.പി നിർദ്ദേശം നൽകി. കുറഞ്ഞത് അഞ്ചു വർഷം കഠിനതടവ് കിട്ടാവുന്ന കുറ്റകൃത്യമാണിത്. വിജയ്ക്കെതിരെ മ്യൂസിയം പൊലീസിൽ ഭാഗ്യലക്ഷ്മി നൽകിയ പരാതിയിലാണ് കുറ്റം ചുമത്തുക.

നേരത്തെ വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. എന്നാൽ വിഷയത്തിൽ ഇന്നലെ മുഖ്യമന്ത്രിയടക്കം നിലപാട് കടുപ്പിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ പൊലീസ് നിയമോപദേശം തേടി ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തീരുമാനിച്ചത്.

ഇതിനിടെ വിജയ് പി നായരുടെ പി.എച്ച്.ഡി വ്യാജമാണെന്നും, ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സർവ്വകലാശാലയിൽ നിന്നുള്ളതാണെന്ന് കാട്ടി ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ ഇന്ത്യ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനടപടി തുടങ്ങിയിട്ടുണ്ട്