സാമ്പത്തിക പാക്കേജ് പാളി, ജനഹിതം നിറവേറ്റാനായില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

Jaihind Webdesk
Thursday, October 20, 2022

 

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരത്തിലേറി നാൽപ്പത്തിനാലാം ദിവസത്തിലാണ് ട്രസിന്‍റെ രാജി. ട്രസിന്‍റെ സാമ്പത്തിക നയങ്ങൾക്ക് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ജനാഭിലാഷം പാലിക്കാനായില്ലെന്നും തന്‍റെപിൻഗാമിയെ തെരഞ്ഞെടുക്കും വരെ പദവിയിൽ തുടരുമെന്നും ലിസ് ട്രസ് അറിയിച്ചു.

ലിസ് ട്രസിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജാണ് ജനഹിതത്തിന് എതിരായത്. നികുതിയിളവുകൾ അശാസ്ത്രീയമാണെന്നും ബ്രിട്ടന്‍റെ സാമ്പത്തിക നിലയെ ഇത് കൂടുതല്‍ വഷളാക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തി.  ജനങ്ങള്‍ തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവെച്ചതിന് പിന്നാലെ പ്രതികരിച്ചു. ഭരണപക്ഷത്തുനിന്നു പോലും ലിസിതിരെ വിമർശനമുയർന്നു.

ബ്രിട്ടന്‍റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. രാജി വെച്ചതോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന ‘റെക്കോർഡ്’ ലിസ് ട്രസിന്‍റെ പേരിലായി.