ഉമാ തോമസ് ശിവഗിരിയില്‍; ഉമ പി.ടി യെപ്പോലെ ധര്‍മ്മത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്ന വ്യക്തി : സ്വാമി സച്ചിദാനന്ദ

Jaihind Webdesk
Monday, May 16, 2022

തൃക്കാക്കര തെരഞ്ഞെടുപ്പിന് ഇനി 14 നാള്‍ മാത്രം ബാക്കിനില്‍ക്കെ യുഡിഎഫിന്‍റെ രണ്ടാം ഘട്ട മണ്ഡല പര്യടനം കെ സുധാകരന്‍ എംപി ഇന്ന് ഉദ്ഘാടനം ചെയ്യും. പിന്തുണ തേടി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവഗിരി മഠത്തിലെത്തി. ശ്രീനാരയണ ധര്‍മ്മ സംഘം പ്രസിഡന്‍റ്  സ്വാമി സച്ചിദാനന്ദയെ കണ്ട് അനുഗ്രഹവും  വാങ്ങി. പിടിയെ സ്‌നേഹിച്ച മണ്ഡലം തന്നെ കൈവിടില്ലെന്ന് ഉമ തോമസ് ശിവഗിരി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കരയിലെ ജനങ്ങള്‍ കൈവിടില്ലെന്നും ഒപ്പമുണ്ടാകും. ശിവഗിരി മഠവുമായി പി.ടിക്ക് അടുത്ത ബന്ധമാണുള്ളതെന്നും  സന്യാസിമാരുടെ അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് പ്രത്യേക ഊർജ്ജം നൽകുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

അതേസമയം തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും മഠത്തിന് പ്രത്യേക ശ്രദ്ധയുണ്ടെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.  സത്യവും നീതിയുമുള്ളവര്‍ ജയിച്ചു വരണം. ഉമയും പിടി തോമസിനെപ്പോലെ ധര്‍മ്മത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്ന ആളാണന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.