തൃക്കാക്കരയുടെ ശബ്ദമാകാന്‍… ഉമാ തോമസ് ജൂണ്‍ 15ന് സത്യപ്രതിജ്ഞ ചെയ്യും

Jaihind Webdesk
Friday, June 10, 2022

 

തിരുവനന്തപുരം: നിയുക്ത എംഎൽഎ ഉമാ തോമസിന്‍റെ സത്യപ്രതിജ്ഞ ജൂൺ 15ന്. സ്പീക്കറുടെ ചേംബറിൽ രാവിലെ 11 മണിക്ക് ഉമാ തോമസ് തൃക്കാക്കരയില്‍ നിന്നുള്ള അംഗമായി സത്യപ്രതിജ്ഞ ചെയ്യും. പി.ടിയുടെ പിന്‍ഗാമിയായാണ് ഉമ സഭയിലേക്ക് എത്തുന്നത്.

വന്‍ ഭൂരിപക്ഷത്തിലാണ് ഉമാ തോമസിനെ തൃക്കാക്കരക്കാര്‍ ജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കുന്നത്. കേരളം ഉറ്റുനോക്കിയ രാഷ്ട്രീയ പോരാട്ടത്തില്‍ സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടി നല്‍കി അടിയറവ് പറയിച്ചാണ് ഉമ നിയമസഭയിലെ സ്ത്രീ ശബ്ദമാകാന്‍ എത്തുന്നത്.