ജനങ്ങളാണ് എന്‍റെ ശക്തി; തൃക്കാക്കര ജനത എന്നെ അംഗീകരിക്കും : ഉമാ തോമസ്

Jaihind Webdesk
Tuesday, May 31, 2022

കൊച്ചി: ജനങ്ങളാണ് തന്‍റെ ശക്തിയെന്നും തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഉമ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.  എന്‍റെ കൂടെ പ്രവര്‍ത്തിക്കുന്നവരുടെ ഊര്‍ജം ആവാഹിച്ചുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. എന്നത്തെയും പോലെ പി.ടിയുടെ അടുത്തുപോയാണ് ആദ്യം പ്രാര്‍ഥിച്ചതെന്നും നല്ലതുവരട്ടെയെന്നുമാണ് പ്രാര്‍‌ഥിച്ചതെന്നും ഉമ തോമസ് പറഞ്ഞു.

ജനങ്ങളുടെ അംഗീകാരം ഉണ്ടാകണം. തീര്‍ച്ചയായിട്ടും എല്ലാവരുടെയും മനസിലും പി.ടിയുടെ ഒരു അംഗീകാരം ഉണ്ടാകും. പ്രാര്‍ഥനയില്‍ വളരെയധികം വിശ്വസിക്കുന്നയാളാണ് ഞാന്‍. പ്രകൃതി പോലും ഇന്ന് നമുക്ക് അനുകൂലമായിട്ടാണ് നില്‍ക്കുന്നത്. മഴയുണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ചിരുന്നു. ചെറിയ ചാറ്റല്‍മഴയുണ്ടെങ്കിലും അതു പ്രശ്നമാകില്ല.  ഇനി കലൂര്‍ പള്ളിയിലും പാലാരിവട്ടം അമ്പലത്തിലും ഒന്നു പോകണമെന്നും ഉമ പറഞ്ഞു.