നിശബ്ദ പ്രചാരണത്തിന്‍റെ തിരക്കില്‍ ഉമാ തോമസ്; യുഡിഎഫ് വികസനം ഓർമ്മപ്പെടുത്തി മെട്രോ യാത്ര

Jaihind Webdesk
Monday, May 30, 2022

 

തൃക്കാക്കര: സത്യത്തിൽ ഇത് ഒരു പ്രചാരണമല്ല. യുഡിഎഫ് സർക്കാരുകൾ കൊച്ചിക്ക് നൽകിയ വികസന മുദ്രകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. കൊച്ചി മെട്രോയിൽ രാവിലെ യാത്ര ചെയ്തുകൊണ്ടായിരുന്നു ഉമാ തോമസിന്‍റെ പ്രതികരണം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം തൃക്കാക്കരയിലേക്ക് നീട്ടുന്നതായിരുന്നു യുഡിഎഫ് പദ്ധതി. എന്നാൽ ആറ് വർഷമായിട്ടും എൽഡിഎഫ് സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല. ഈ അവഗണക്കെതിരെ കൂടി തൃക്കാക്കര വോട്ട് ചെയ്യേണ്ടതുണ്ടെന്ന് ഉമ ഓർമ്മപ്പെടുത്തി.

കുസാറ്റ് മുതൽ കലൂർ സ്റ്റേഡിയം വരെ ആയിരുന്നു ഉമയുടെ യാത്ര. മെട്രോ ഇൻഫോ പാർക്ക് വരെ നീട്ടാത്തതും പത്തടിപ്പാലത്തെ അറ്റകുറ്റപ്പണി മൂലം മെട്രോ ട്രെയിനുകൾ വൈകി ഓടുന്നതും ട്രെയിനുകൾക്കിടയിലെ സമയ ദൈർഘ്യം കൊണ്ടുള്ള ബുദ്ധിമുട്ടുകളും യാത്രക്കാർ ഉമയുമായി പങ്കുവച്ചു. മണ്ഡലത്തിൽ വോട്ടില്ലാത്തവർ സുഹൃത്തുക്കളോട് പറയണം എന്ന അഭ്യർത്ഥന കൂടി യാത്രക്കാരോട് പറഞ്ഞാണ് ഉമ മടങ്ങിയത്. മെട്രോ പോലെ കൊച്ചിയിൽ എവിടെ നോക്കിയാലും യുഡിഎഫ് സർക്കാരുകളുടെ വികസന മുദ്രകൾ ദൃശ്യമാണെന്നും ഉമ പറഞ്ഞു.