‘എന്നെ ഞാനാക്കിയത് ഈ പ്രസ്ഥാനം’; കെഎസ്‌യു ജന്മദിനം ആഘോഷിച്ച് ഉമാ തോമസ്

Jaihind Webdesk
Monday, May 30, 2022

 

തൃക്കാക്കര: കേരള വിദ്യാർത്ഥി യൂണിയന്‍റെ അറുപത്തി അഞ്ചാം ജന്മദിനം ആഘോഷിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്.

”എനിക്ക് ഏറെ പ്രിയപ്പെട്ട പ്രസ്ഥാനത്തിന്‍റെ ജന്മദിന ആഘോഷത്തിൽ പങ്കാളി ആവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മനസ് നിറയെ മഹാരാജാസിലെ വിദ്യാർത്ഥി കാലഘട്ടമാണ്. എന്നെ ഞാനാക്കിയത് ഈ പ്രസ്ഥാനമാണ്. ഇപ്പോഴും കോളേജ് തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഓരോ ഇടങ്ങളിലെയും റിസൽട്ട് ഞാനും പി.ടിയും കാത്തിരിക്കും. കെ എസ് യു പ്രവർത്തനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നല്ല വ്യക്തികളായി മാറാനാണ് നിങ്ങൾ ഓരോരുത്തരും ശ്രമിക്കേണ്ടത്” – കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

 

 

കെഎസ്‌യു ജില്ലാ കമ്മിറ്റിയാണ് ആഘോഷം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, സംസ്ഥാന ജനറൽ സെക്രട്ടറി എ.എ അജ്മൽ, സെക്രട്ടറി അസ്‌ലം പി.എച്ച്, ജില്ലാ ഭാരവാഹികളായ മിവ, സഫല്‍ വലിയ വീടൻ, ആനന്ദ് കെ ഉദയൻ, അൽ അമീൻ അഷറഫ്, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.