ചുരുങ്ങിയ മണിക്കൂറുകളിൽ തന്നെ പ്രതിഷേധത്തില്‍ അണിചേർന്ന് 1,00,000 പേര്‍; എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനകീയ അവിശ്വാസത്തിന് മികച്ച പിന്തുണ; പ്രതിഷേധം സര്‍ക്കാരിനുള്ള താക്കീതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, July 29, 2020

സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ അവിശ്വാസ പ്രമേയത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം. സമരത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന പ്രതിഷേധം സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് നിയമസഭയെ നേരിടാന്‍ ഭയമാണ്. ഇടതുമുന്നണി യോഗം പോലും ചേരാനാകാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ പ്രമേയം അവതരിപ്പിച്ചും അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പുകള്‍ പോസ്റ്റ് ചെയ്തും സമരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.