പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിങിന്റെ സാന്നിദ്ധ്യവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി ചടയമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.വൈ.എഫ് ബൈക്ക് റാലി | VIDEO

Jaihind Webdesk
Saturday, April 3, 2021

കടയ്ക്കല്‍: ചടയമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം.നസീറിന് വേണ്ടി യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലി പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ആയിരത്തോളം ബൈക്കുകളാണ് റാലിയില്‍ അണി നിരന്നത്.

നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലൂടെയും കടന്നു പോയ റാലിയ്ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പഞ്ചാബ് ധനമന്ത്രി മണ്‍പ്രീത് സിംഗ് ബാദല്‍ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി എം.എം. നസീറിനൊപ്പം ചുണ്ട മുതല്‍ അലയമണ്‍വരെ റാലിയെ അനുഗമിച്ചു.

തുടര്‍ന്ന് കടയ്ക്കലല്‍ ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു. വികസനം മുരടിച്ച ചടയമംഗലത്ത് വികസനമെത്തിക്കാന്‍ എം.എം.നസീറിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എം.എം.നസീറിനെ വിജയിപ്പിച്ചാല്‍ ചടയമംഗലത്തുകാര്‍ക്ക് ഒരിക്കലും നിരാശപ്പെടുകയോ തലകുനിക്കേണ്ടിയോ വരില്ലെന്ന് അദ്ദേഹം പറഞ്ഞു.