തൃക്കാക്കരയില്‍ യുഡിഎഫിന് വമ്പന്‍ വിജയം : കോട്ടയം മാടപ്പള്ളിയില്‍ പിണറായിയുടെ കോലം കത്തിച്ചു : കെ റെയില്‍ സമരകേന്ദ്രങ്ങളി‍ല്‍ ആഘോഷം

Jaihind Webdesk
Friday, June 3, 2022

തൃക്കാക്കരയില്‍ യുഡിഎഫിന്‍റെ  വമ്പന്‍ വിജയത്തിന് പിന്നാലെ കെ റെയില്‍ സമര വേദികളില്‍ ആഘോഷമുയരുന്നു. കെ റെയിലിനെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാകും തൃക്കാക്കരയിലേതെന്ന പ്രതിപക്ഷ പ്രഖ്യാപനം അക്ഷരാർത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് യുഡിഎഫിന്‍റെ ചരിത്ര വിജയം.

കെ റെയിലിന് എതിരെ സമരം ചെയ്ത് പോലീസിന്‍റെ തല്ല് കൊണ്ടവരും അറസ്റ്റിലായവരും പദ്ധതിയുടെ ബലിയാടുകളാകേണ്ടിയിരുന്നവരും ആഹ്ലാദത്തിലാണ്. മുഖ്യമന്ത്രിക്കുള്ള താക്കീതാണ് തൃക്കാക്കരയിലെ എല്‍ഡിഎഫിന്‍റെ തോല്‍വിയെന്നാണ് സമരസമിതിയുടെ വിലയിരുത്തല്‍. ഇതിനിടെ കെ റെയില്‍ വിരുദ്ധ സമിതിയുടെ ചില പ്രവർത്തകർ പിണറായി വിജയന്‍റെ കോലം കത്തിച്ചു.

ഇതിനിടെ കെ വി തോമസിനെതിരെ കോൺഗ്രസ് പ്രവർത്തകർ രോഷപ്രകടനവുമായി എത്തി. തിരുത മീനുമായി എത്തിയ പ്രവർത്തകർ കെ വി തോമസിന്‍റെ വസതിക്കു മുന്നില്‍ പടക്കം പൊട്ടിച്ചാഘോഷിച്ചു.