വട്ടവടയും ഇടമലക്കുടിയും തിരിച്ചുപിടിച്ച് യുഡിഎഫ് ; എല്‍ഡിഎഫിന് തിരിച്ചടി

Jaihind News Bureau
Wednesday, December 16, 2020

തിരുവനന്തപുരം : ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന ഇടുക്കി വട്ടവട പഞ്ചായത്ത് വർഷങ്ങൾക്കു ശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്. ഏഴു സീറ്റ് നേടിയാണ് യുഡിഎഫ് വട്ടവട സ്വന്തമാക്കിയത്. എൽഡിഎഫ് രണ്ടു സീറ്റുമായി മൂന്നാംസ്ഥാനത്തേക്കൊതുങ്ങി. അഭിമന്യുവിന്റെ നാടായ വട്ടവടയിലെ തിരിച്ചടി സിപിഎമ്മിൽ വരും ദിവസങ്ങളിൽ ചർച്ചയാകും.

സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് സ്വന്തമാക്കി. യുഡിഎഫ് 6 സീറ്റുകള്‍ സ്വന്തമാക്കി. എല്‍ഡിഎഫ്-3, ബിജെപി-4 എന്നിങ്ങനെയാണ് സീറ്റുനില.