കോട്ടയം നീണ്ടൂർ ഒൻപതാം വാർഡിൽ യുഡിഎഫിന് അട്ടിമറി വിജയം

webdesk
Friday, February 15, 2019

കോട്ടയം നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ യുഡിഎഫിന് അട്ടിമറി വിജയം. എൽഡിഎഫ് സ്ഥാനാർഥിയെ 17 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി ഷിബു ചാക്കോ തോൽപ്പിച്ചത്. കഴിഞ്ഞ മൂന്നു തവണ എൽഡിഎഫ് വിജയിച്ചിരുന്ന സീറ്റ് ആയിരുന്നു ഇത്. സിപിഐ പ്രതിനിധി അസുഖബാധിതനായതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.