ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കും; പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മൂന്നിരട്ടി ഭൂരിപക്ഷം നേടും: പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പിലും മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിജയിക്കും. ഷാഫി പറമ്പിലിനെ വടകര ഹൃദയത്തിലേക്കാണ് ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന് ലഭിച്ച സ്വീകരണം തന്നെ ഇതിന് തെളിവാണ്. വടകരയില്‍ ഷാഫി പറമ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിരവധി സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്ത് പോകും. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാണോ എന്‍ഡിഎ ചെയര്‍മാനാണോ എന്നാണ് സംശയമെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. കോണ്‍ഗ്രസ് ഭരണപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നത്. പക്ഷെ സിപിഎം പ്രതിപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment