‘യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റുകളും നേടും’; ലോക കേരളസഭയില്‍ പങ്കെടുക്കില്ലെന്ന് എം.എം. ഹസന്‍

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തിലെ ഇരുപതില്‍ ഇരുപത് സീറ്റുകളും വിജയിക്കുമെന്ന് കണ്‍വീനർ എം.എം. ഹസന്‍. തിരഞ്ഞെടുപ്പിനെ കുറിച്ച് യുഡിഎഫ് വിശദമായ വിലയിരുത്തല്‍ നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് നേതാക്കൾ ലോക കേരള സഭയിൽ പങ്കെടുക്കില്ലെന്ന് എം.എം. ഹസൻ പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക കേരള സഭകളിൽ എടുത്ത തീരുമാനങ്ങളിൽ എന്തെല്ലാം നടപ്പാക്കിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എം.എം. ഹസന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment