യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റുകളും നേടും; വോട്ട് രേഖപ്പെടുത്തി കെ.സി.വേണുഗോപാല്‍

ആലപ്പുഴ: ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ പഴവീടുള്ള തിരുവമ്പാടി ഹയര്സെക്കണ്ടറി സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ശക്തമായ ഭരണ വിരുദ്ധ വികാരമായിരിക്കും ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തിൽ ഭരണമാറ്റത്തിന് വഴിവെക്കും വിധം കേരളത്തിൽ 20 ലോക്സഭ സീറ്റുകളും നേടി ഇന്ത്യാസഖ്യത്തിന് കൂടുതൽ കരുത്ത് പകരുന്നതായിരിക്കും കേരളത്തിന്‍റെ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment