പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടും : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Wednesday, August 28, 2019

പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്ന് ജയിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിക്കോൾ വലിയ ഭൂരിപക്ഷത്തിൽ പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

അതേസമയം പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കങ്ങൾ ഇല്ലെന്ന് നേരത്തെ അദ്ദേഹം കോട്ടയത്ത് പറഞ്ഞിരുന്നു. യു.ഡി.എഫിലെ ഘടകകക്ഷിയായ നിൽക്കുന്നവരെയെല്ലാം കോൺഗ്രസിൽ ഉള്ളവരായി തന്നെയാണ് കാണുന്നത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെയാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്.