യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, April 23, 2019

യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മോദിസര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിന് ജനങ്ങള്‍ മറുപടി പറയുമെന്നും സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. എം.കെ.രാഘവനെതിരെയുള്ള ആരോപണം മനഃപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വടകരയിൽ യുഡിഎഫിന് വെട്ടിത്തിളങ്ങുന്ന വിജയം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലറ്റിന് ബുള്ളറ്റിനേക്കാളും ശക്തിയുണ്ടെന്ന് തെളിയിക്കും. വയനാടിൽ രാഹുൽ ഗാന്ധി 3 ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷത്തിനു വിജയിക്കും. അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരായ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുല്ലപ്പള്ളി പറഞ്ഞു.

യു ഡി എഫ് കൺവീനർ ബെന്നി ബഹനാനും കുടുംബവും തൃക്കാക്കര ഭാരത് മാതാ കോളജിലെ പോളിങ്ങ് ബൂത്തിൽ േവാട്ട് രേഖപ്പെടുത്തി.കേരളത്തിൽ യുഡിഫ് ചരിത്ര വിജയം നേടുമെന്നും ശബരിമല വിഷയത്തിൽ യുഡിഫ് ന്റെ നിലപാടാണ് ശരിയെന്ന് വോട്ട് തെളിയിക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

വലിയ വിജയപ്രതീക്ഷയിലാണെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പോളിംഗ് ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങൾ കൂടെയുണ്ടെന്നാണ് വിശ്വാസമെന്നും കോട്ടയത്തെ എസ് എച്ച് മൗണ്ട് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ മുൻപ് കാണാത്ത ആവേശമാണ് ഉള്ളത് എന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. പൈങ്ങോട്ടൂർ കുളപ്പുറം സെന്‍റ് ജോർജ് സ്കൂളിൽ ഭാര്യയോടും കുടുംബാംഗങ്ങളോടും ഒപ്പം എത്തിയാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയത്.