തദ്ദേശ തെരഞ്ഞെടുപ്പ് : യു.ഡി.എഫ് വെര്‍ച്വല്‍ റാലി ഡിസംബര്‍ 5 ന്

Jaihind News Bureau
Monday, November 30, 2020

 

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 5 ന് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ അഴിമതിയും ജനദ്രോഹനടപടികളും വികസനവിരുദ്ധമനോഭാവവും ചൂണ്ടിക്കാട്ടിയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 5 ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ നടത്തുന്ന വെര്‍ച്വല്‍ റാലി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എന്‍.കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍ എന്നിവര്‍ വെര്‍ച്വല്‍ റാലിയില്‍ പങ്കെടുക്കും.