ഭരണകൂടം തന്നെ വര്‍ഗീയത പടര്‍ത്തുന്നു; ഈ മുഖ്യമന്ത്രി കേരളത്തിന് ഭാരം: ചെന്നിത്തല

Jaihind Webdesk
Saturday, January 12, 2019

തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ഭാരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭരണകൂടം തന്നെ വര്‍ഗീയത പടര്‍ത്തുകയാണ്. വര്‍ഗ്ഗീയതയെ നേരിടാന്‍ മുഖ്യമന്ത്രി വര്‍ഗ്ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്നു. കേരളത്തെ ഭ്രാന്താലയമാക്കാന് സി.പി.എമ്മും ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നുകയാണെന്നും തിരുവനന്തപുരത്ത് യുഡിഎഫിന്റെ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു.

നാലു വോട്ടുകിട്ടാന്‍ മുഖ്യമന്ത്രി ഏതറ്റം വരെയും പോകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തീവ്രഹിന്ദു വികാരം വളര്‍ത്തുന്നു. കേരള ജനതയെ ജാതീയമായി വേര്‍തിരിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഹര്‍ത്താലുകള്‍ ജനങ്ങളുടെ അവകാശമെന്ന് പറഞ്ഞുനടന്നവരാണ് ഇപ്പോള്‍ അത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ ചടങ്ങില്‍ സംസാരിച്ച കെ. മുരളീധരന്‍ പരിഹസിച്ചു. യുവതികളെ യുവാക്കള്‍ ആക്കുന്നതാണോ സര്‍ക്കാരിന്റെ കഴിവ്. സി.പി.എമ്മും ബി.ജെ.പിയും പകല്‍ ശത്രുക്കള്‍ രാത്രിയില്‍ മിത്രങ്ങളാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശത്തെ തുടര്‍ന്ന് സംസ്ഥാനത്തുനടന്ന ഹര്‍ത്താലിലെ അക്രമങ്ങള്‍ക്കെതിരെയാണ് വൈകിട്ട് നാലുവരെ ഉപവാസം. കവടിയാറില്‍ വിവേകാന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് നേതാക്കള്‍ ഉപവാസം തുടങ്ങിയത്.[yop_poll id=2]