പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ചെലവ്; സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് യു.ഡി.എഫ് പ്രതിഷേധം

Jaihind News Bureau
Saturday, May 30, 2020

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്‍റൈൻ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് യു.ഡി.എഫ് പ്രതിഷേധം. ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കുക, പ്രവാസികളോട് നീതിപുലർത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി യു.ഡി.എഫ് ഇന്ന് സംസ്ഥാന വ്യാപകമായി ധർണ നടത്തും.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും നടക്കുന്ന ധർണയിൽ എം.പിമാര്‍, എം.എല്‍.എമാര്‍ യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.