യുഡിഎഫ് പ്രകടനപത്രിക ഇന്ന് ; ജനക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന

Jaihind News Bureau
Saturday, March 20, 2021

സാധാരണക്കാരുടെ ക്ഷേമം മുന്‍നിർത്തിയുള്ള വിവിധ ജനകീയ പദ്ധതികളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട ഒരോ കുടുംബങ്ങൾക്കും പ്രതിമാസം 6,000 ഉറപ്പാക്കുന്ന ന്യായ് പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികള്‍ ഇന്ന് പുറത്തിറക്കുന്ന പ്രകടനപത്രികയിലുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ജനകീയ പ്രശ്നങ്ങൾകണ്ടറിഞ്ഞ ജനങ്ങളുടെ പ്രകടനപത്രികയാകും യുഡിഎഫ് മുന്നോട്ട് വെക്കുന്നത്. കശുവണ്ടി, കയർ,  മത്സ്യബന്ധന മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ക്ഷേമ പദ്ധതികൾ പ്രകടനപത്രികയിൽ ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.