സർക്കാരിന്‍റെ നികുതിക്കൊള്ളയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്; 26ന് സംസ്ഥാനവ്യാപകമായി മാർച്ചും ധർണ്ണയും

 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെട്ടിട നികുതിയും പെർമിറ്റ് ഫീസും വർധിപ്പിച്ച് നടത്തുന്ന നികുതി കൊള്ളക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മുന്നണി കൺവീനർ എം.എം ഹസൻ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 500 ശതമാനം വർധിപ്പിച്ച് സർക്കാർ നികുതി ഭീകരത തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നികുതി കൊള്ളക്കെതിരെ 26-ാം തീയതി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും മാർച്ചും ധർണ്ണയും നടത്തും. തിരുവനന്തപുരം കോർപ്പറേഷനു മുന്നിൽപ്രതിപക്ഷ നേതാവ് സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
തുടർ സമരങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ 27ന് യുഡിഎഫ് ഏകോപന സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.  കേരളത്തിൽ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്തുണ യുഡിഎഫിനാണെന്നും അത് തുടർന്നും ലഭിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

Comments (0)
Add Comment