കെ റെയിലിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി യുഡിഎഫ്

Jaihind Webdesk
Wednesday, January 5, 2022

കെ റെയിൽ വഴി നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന്‍റെ സ്വപ്ന പദ്ധതി സിൽവർ ലൈനിനെതിരെ സംസ്ഥാനവ്യാപക സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. സിൽവർ ലൈൻ പദ്ധതി ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭ ചേരണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

സംസ്ഥാനവ്യാപക സമരത്തിന് സംസ്ഥാനതലത്തിലെ തന്നെ ഉന്നത നേതാക്കൾ നേതൃത്വം നൽകും. കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലായി സ്ഥിരം സമരവേദികളുണ്ടാകും. സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെറിയുമെന്നും യുഡിഎഫ് സംയുക്തമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സമരപരിപാടികളാലോചിക്കാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.