യുഡിഎഫ് എംഎൽഎമാരുടെ പ്രതിനിധി സംഘം ഇന്ന് ആന്തൂരില്‍ സാജന്‍റെ വീടും കൺവെൻഷൻ സെന്‍ററുംസന്ദർശിക്കും

Jaihind Webdesk
Wednesday, July 3, 2019

Kannur-Pravasi-suicide

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ വീടും, കൺവെൻഷൻ സെന്‍ററും യുഡിഎഫ് എംഎൽഎമാരുടെ പ്രതിനിധി സംഘം ഇന്ന് സന്ദർശിക്കും. രാവിലെ കണ്ണൂരിലെത്തുന്ന സംഘം തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് സന്ദർശനം നടത്തുക. എംഎൽഎമാരായ പി.ടി.തോമസ്, മഞ്ഞളാംകുഴി അലി, കെ.എം.ഷാജി, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, അനൂപ് ജേക്കബ് എന്നിവരാണ് പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ. രാവിലെ 9.30ന് സാജന്‍റെ കൊറ്റാളിയിലെ ഭവനത്തിലും തുടർന്ന് പാർത്ഥാസ് കൺവെൻഷൻ സെന്‍ററിലും സംഘം സന്ദർശിക്കും.

teevandi enkile ennodu para