സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും യു.ഡി.എഫ് ഉപരോധിക്കുന്നു

Jaihind Webdesk
Wednesday, January 23, 2019

തിരുവനന്തപുരം: പ്രളയാനന്തര ഭരണസ്തംഭനം, ക്രമസമാധാനത്തകര്‍ച്ച, വിശ്വാസികളോടുള്ള വഞ്ചന എന്നിവയില്‍ പ്രതിഷേധിച്ചുകൊണ്ട് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കളക്ടറേറ്റുകളും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും ഉപരോധിക്കുന്നു.

തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ച് അറസ്റ്റ് വരിക്കും. കൊല്ലത്തെ കളക്‌ട്രേറ്റ് ഉപരോധം ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജനും ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ കളക്‌ട്രേറ്റ് ഉപരോധം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും, തൃശ്ശൂരില്‍ ക്യാമ്പയില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരനും പാലക്കാട് നിയമസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ.എം.കെ. മുനീറും കളക്‌ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് കളക്‌ട്രേറ്റ് ധര്‍ണ്ണ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യും മലപ്പുറത്ത് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.യും കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും കാസര്‍ഗോഡ് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും കളക്‌ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുമെന്നും യു.ഡി.എഫ്. കണ്‍വീനര്‍ അറിയിച്ചു.[yop_poll id=2]