തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സംസ്ഥാന ഏകോപന സമിതി മെയ് 9 ന്

Jaihind Webdesk
Wednesday, May 4, 2022

തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതി മെയ് 9ന് ചേരും. എറണാകുളം ഡിസിസി ഓഫീസില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് യോഗമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒരുവര്‍ഷത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി രൂപീകരിച്ച നാലു ഉപസമിതികളുടെ യോഗവും അന്നേ ദിവസം രാവിലെ 10ന് ഡിസിസി ഓഫീസില്‍ ചേരും. തിരുവനന്തപുരത്ത് ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് എറണാകുളത്ത് ചേരുന്നതെന്നും എം.എം ഹസന്‍ അറിയിച്ചു.