നിയമങ്ങള്‍ പിന്‍വലിക്കണം, ദ്വീപ് വാസികള്‍ക്ക് ഐക്യദാർഢ്യം ; യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം ഇന്ന്

Jaihind Webdesk
Monday, June 7, 2021

കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ  നടപ്പാക്കുന്ന നിയമനിർമ്മാണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധത്തിൻ്റെ ഭാഗമായി ദ്വീപ് നിവാസികൾ ഇന്ന് വീടുകളിൽ നടത്തുന്ന ഉപവാസസമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് എം.പിമാർ സമരം നടത്തുന്നത്. പ്രമുഖ യു.ഡി.എഫ് നേതാക്കളും പ്രതിഷേധ പരിപാടിയിൽ പങ്കാളികളാകും.