എൻകെ പ്രേമചന്ദ്രൻ എംപി യ്ക്കു നേരെ നടന്ന അക്രമത്തില്‍ വന്‍ യുഡിഎഫ് പ്രതിഷേധം

Jaihind Webdesk
Tuesday, January 11, 2022

കൊല്ലം ചവറയിൽ എൻ കെ പ്രേമചന്ദ്രൻ എംപി യ്ക്കു നേരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് യുഡിഎഫ്  വൻ പ്രതിഷേധ പ്രകടനം നടത്തി. റസ്റ്റ് ഹൗസിനു മുന്നിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നാരംഭിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പൽ ബസ് സ്റ്റാന്‍റിന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു

എൻ കെ പ്രേമചന്ദ്രൻ എംപിയുടെ സ്വതന്ത്ര രാഷ്ട്രിയ പ്രവർത്തനം തടഞ്ഞാൽ ജില്ലയിലെ ഇടതു എം എൽ എ മാരുടെ വസതികളിലേക്ക് യുഡിഎഫ് പ്രതിഷേധ സമരങ്ങളുമായി ഇറങ്ങുമെന്ന് സമരത്തിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി. കെ സി രാജൻ, പ്രതാപവർമ്മ തമ്പാൻ, ബിന്ദു കൃഷ്ണ, ഏ .ഷാനവാസ് ഖാൻ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.