അഴിമതിക്കാരിയായ മേയർ രാജി വെക്കണം; തല മുണ്ഡനം ചെയ്ത് കോണ്‍ഗ്രസ് പ്രതിഷേധം

 

തിരുവനന്തപുരം: നിയമന വിവാദത്തില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ  ശക്തമായ പ്രതിഷേധം തുടർന്ന് കോണ്‍ഗ്രസ്.  അഴിമതിക്കാരിയായ മേയർ രാജി വെക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭാ കവാടത്തിലെ യുഡിഎഫ് സമരവേദിയിൽ വഴിയോര വ്യാപാരി കോൺഗ്രസ് പ്രവർത്തകർ തല മുണ്ഡനം ചെയ്ത് പ്രതിഷേധമുയർത്തി. നാല് പ്രവർത്തകരാണ് തല മുണ്ഡനം ചെയ്തത്.

തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ വഴിയോര വ്യാപാര കോൺഗ്രസ് പ്രവർത്തകർ തല മുണ്ഡനം ചെയ്തും ശയന പ്രദക്ഷിണം നടത്തിയും പ്രതിഷേധമുയർത്തി. നഗരസഭാ കവാടത്തിലെ യുഡിഎഫ് സമരവേദിയിൽ പ്രതിഷേധ സമരങ്ങൾ ശക്തമായി തുടരുകയാണ്.

Comments (0)
Add Comment