വൈദ്യുതി ചാർജ് – ഇന്ധന വില വർധനയ്ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേയ്ക്ക്

Jaihind Webdesk
Wednesday, July 10, 2019

വൈദ്യുതി ചാർജ് വർധനയ്ക്കും ഇന്ധനവില വർധനയ്ക്കുമെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേയ്ക്ക്. 18 ന് സെക്രട്ടേയറ്റിനു മുമ്പിൽ എംഎൽഎമാർ ധർണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മഴക്കാലത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നത് സർക്കാരിന്‍റെ പിടിപ്പുകേടാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.