ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണെന്നും സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യുഡിഎഫ് ഉറച്ച് നില്‍ക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ഓർഡിനൻസ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ സിപിഎമ്മും ആര്‍എസ്എസും കള്ളക്കളി കളിച്ചു. സർക്കാർ ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ യുഡിഎഫ് ഒപ്പം ഉണ്ടാകുമെന്നും എന്നാല്‍ തെരുവ് യുദ്ധമല്ല ഇക്കാര്യത്തില്‍ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് ഇക്കാര്യം കേന്ദ്രത്തോട് ബി ജെ പി ആവശ്യപ്പെടുന്നില്ലെന്ന് ചോദിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

ബ്രൂവറി വിഷയത്തില്‍ യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കും. ഈ മാസം 11ന് സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.   നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ബ്രുവറിയും ഡിസ്റ്ലറിയും അനുവദിച്ചതിൽ അന്വേഷണം നടത്താത്തത് ഭയം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അന്വേഷണം വേണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും  മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി പത്മവ്യൂഹത്തിലായെന്നും ഇപ്പോഴും ഇക്കാര്യത്തില്‍ പാർട്ടി സെക്രട്ടറി യ്ക്ക് മൗനമാണെന്നും അദ്ദേഹം പറഞ്ഞു.

 

Comments (0)
Add Comment